Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

Revision history [back]

click to hide/show revision 1
initial version

സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം 3: ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രായോഗികതയും സാധ്യതകളും

 • രാമനുണ്ണി
 • ഇലക്ട്രിക്ക് വാഹനങ്ങൾ പ്രായോഗികമാണോ?
 • വാഹനത്തിന്റെ ആയുസും ബാറ്ററിയുടെ ആയുസും എല്ലാം കണക്കാക്കിയാൽ ഡീസൽ/പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരമാണോ അതോ തോന്നൽ മാത്രമാണോ?
 • തത്തുല്യമായ ഒരു ഡീസൽ അല്ലെങ്കിൽ പെട്രോൾ/ഡീസൽ അപേക്ഷിച്ച് ഒരു ഇലക്ട്രിക്ക് വാഹനം വാങ്ങിക്കുവാൻ എത്ര രൂപ വരെ ചിലവാക്കാം?
 • CNG പോലുള്ള ബദൽ ഊർജ്ജ സ്ത്രോതസുകൾ വരുമ്പോൾ വൈദ്യുത വാഹനങ്ങളുടെ ഭാവി എന്തായിരിക്കും?

ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ കൂടുതൽ പ്രായോഗികവും ലാഭകരവും ആയിക്കൊണ്ടിരിക്കുകയാണ്. ഒരു വണ്ടി ലാഭകരമാണോ അല്ലയോ എന്ന് ടോട്ടൽ കോസ്റ്റ് ഓഫ് ഓൺർഷിപ്പ് എടുത്താൽ മാത്രമേ പറയാനാവൂ. IC എഞ്ചിൻ വണ്ടികളെ അപേക്ഷിച്ച് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മെയിന്റെയിനൻസ് കോസ്റ്റ് തീരെ ഇല്ലെന്ന് തന്നെ പറയാം. അഞ്ച് വർഷത്തെ കണക്ക് എടുത്താൽ, IC എഞ്ചിൻ വാഹനങ്ങളുടെ 25% ആണ് ഇലക്ട്രിക്കൽ വാഹനങ്ങളുടെ കോസ്റ്റ് ഓഫ് ഓണർ ഷിപ്പ്. റ്റാറ്റ നെക്സന്റേത് യുടെ ത് 10% ആണെന്നാണ് പറയുന്നത്. ബാറ്ററി കപ്പാസിറ്റി ക്രമാനുഗതമായി കൂടുകയാണ് അതനുസരിച്ച് ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ കാര്യക്ഷമവും വ്യാപകവും ആകും.

 • സജിൽ(KSEB):
 1. വീടുകളിൽ ഒരു സ്ലോ ചാർജ്ജിങ്ങ് സ്റ്റേഷൻ വെക്കുന്നത് ലാഭകരമാണോ?
 2. എന്തൊക്കെയാണ് അനുബന്ധ നിയമനടപടികൾ?
 3. ഇത്തരം ചാർജ്ജിങ്ങ് സ്റ്റേഷനുകൾ ഉപയോഗിച്ച് മറ്റുള്ളവർക്കായി ചാർജ്ജ് ചെയ്ത് കൊടുക്കാമോ?
 4. EV സെഗ്മെന്റിൽ KSEB എന്തൊക്കെയാണ് ചെയ്യുന്നത്?
 5. EV പ്രൊത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികൾ ഉണ്ടോ?
 6. സ്വകാര്യസംരംഭകർ EV ചാർജ്ജിങ്ങ് സംവിധാനം തുടങ്ങുകയാണെങ്കിൽ പൊതുവായ നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?
 7. ഒരു EV ബൂം ഉണ്ടായാൽ KSEB-യുടെ നിലവിലുള്ള ഉദ്പാദനം മതിയാകുമോ?
 8. വീടുകളിൽ EV ചാർജ്ജിങ്ങും സോളാറും ബന്ധപ്പെടുത്തി എന്തെങ്കിലും പദ്ധതികൾ ഉണ്ടോ?
 9. EV ചാർജ്ജിങ്ങ് ഉള്ള വീടുകളിൽ സോളാർ വെക്കുന്നത് ലാഭകരമാണോ?

EV ചാർജ്ജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി കേരളസർക്കാറിന്റെ സ്റ്റേറ്റ് നോഡൽ ഏജൻസി ആണ് KSEB. ഇലക്ട്രിക്ക് വാഹനങ്ങൾ വ്യാപകമാവാതെ കമ്മേർഷ്യൽ ചാർജ്ജിങ്ങ് സ്റ്റേഷനുകൾ കോസ്റ്റ് എഫക്റ്റീവ് ആകില്ല. അതിനാൽ സ്വകാര്യമേഖലയിൽ കൂടുതൽ ചാർജ്ജിങ്ങ് സ്റ്റേഷനുകൾ പെട്ടെന്ന് വരാനിടയില്ല. അതുകൊണ്ട്, സർക്കാൻ സഹായത്തോടെ, മുൻകൈ എടുത്ത് ചുരുങ്ങി സമയത്തിനുള്ള കൂടുതൽ ചാർജ്ജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് KSEB-യുടെ ദൗത്യം. കേരളവ്യാപകമായി 211 സ്റ്റേഷനുകൾക്ക് തീരുമാനം ആയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂരർ കോഴിക്കോട് പ്രധാനനഗരരങ്ങളിൽ ഉൾപ്പടെ ആറെണ്ണം പൂർത്തിയായി.

ഇലക്ട്രിക്കൽ ചാർജ്ജിങ്ങ് സ്റ്റെഷൻ ആർക്ക് വേണമെങ്കിലും വെക്കാം, ലൈസൻസുകൾ ഇല്ല. ചാർജ്ജിങ്ങ് സ്റ്റേഷനുകളെ രണ്ട് തരത്തിലാണ് KSEB കാണുന്നത്. പബ്ലിക്കും, കാപ്റ്റീവും. പൊതുജനങ്ങൾക്ക് വന്ന് പണമടച്ച് റീചാർജ്ജ് ചെയ്യാവുന്നത് പബ്ലിക്കും, അല്ലാത്തത് പ്രൈവറ്റ് അഥവാ കാപ്റ്റീവ് എന്ന ഗണത്തിലും ആണ് വരുന്നത്. പബ്ലിക്ക് ചാർജ്ജിങ്ങ് സ്റ്റേഷൻ ആണ് എങ്കിൽ തരിഫ് വരുന്നത് LT10-ലാണ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് 5 രൂപ നിരക്കിലാണ് KSEB ഈടാക്കുന്നത്. വീട്ടിൽ സ്ലോ ചാർജ്ജിങ്ങ് സ്റ്റേഷൻ വെക്കുന്നുണ്ടെങ്കിൽ അഡീഷണൽ ലോഡ് ആയി കണക്കാക്കും. അതിനായി പ്രത്യേകം അനുമതി ആവശ്യമില്ല. പക്ഷെ ലോഡ് വർദ്ധിച്ച കാര്യം KSEB-യെ അറിയിക്കണം. പബ്ലിക്ക് ചാർജ്ജിങ്ങ് സ്റ്റേഷൻ ആണെങ്കിൽ NABL അക്രിഡിറ്റഡ് ആയ ഉപകരണങ്ങൾ തന്നെ ഉപയോഗിക്കണം.

വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി BEE യുടെ ധാരാളം ക്യാമ്പെയിനുകൾ നടക്കുന്നുണ്ട്. നിലവിലെ വൈദ്യുതി ഉദ്പാദനം വെച്ച നോക്കിയാൽ ഒരു EV ബൂം വെല്ലുവിളിയാണ്. കൂടുതൽ സോളാർ പവർ പ്ലാന്റുകൾ വെച്ച് ഡീസെന്റ്രേലൈസ് ചെയ്ത് പ്രൊഡക്ഷൻ കൂട്ടിയേ മതിയാകൂ. നിലവിലുള്ള കമ്മേർഷ്യൽ കണക്ഷൻിൽ ഇലക്ട്രിക്ക് വാഹനങ്ങൾ വെച്ചാൽ, വലിയ വിലയുള്ള സ്ലാബിലേക്ക് മാറും. ബില്ല് വല്ലാതെ വല്ലാതെ കൂടും. അതുകൊണ്ട് സോളാറിലേക്ക് മാറിയാൽ വളരെ നന്നാവും. ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള വൈദ്യുതി വാണിജ്യപരമായി ഉപയോഗിക്കുന്നതിന് ആയി ഉപയോഗിക്കുന്നതിന് റെഗുലേഷൻ വന്നിട്ടില്ല. എന്നാൽ അതിന് മാത്രമായി നിജപ്പെടുത്തിയ LT10 കണക്ഷൻ, അല്ലാത്ത ആവശ്യഘങ്ങൾക്കായി ഉപയോഗിച്ചാൽ മിസ് യൂസ് ആയികണക്കാക്കും. ശിക്ഷാ നടപടികൾ ഉണ്ടാവും.

 • Anesh:
 1. EV സെഗ്മെന്റിൽ EMC എന്തൊക്കെയാണ് ചെയ്യുന്നത്?
 2. EV പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും EMC-ക്ക് പ്രത്യേക പദ്ധതികൾ ഉണ്ടോ?
 3. ഫാസ്റ്റ് ചാർജ്ജിങ്ങ് ആണോ സ്ലോ ചാർജ്ജിങ്ങ് ആണോ നല്ലത്?
 4. EV-യുടെ ബാറ്ററിയുടെ ആയുസും വാറണ്ടിയും കണക്കാക്കുന്നത് എങ്ങനെ ആയിരിക്കാം?
 5. ബാറ്ററിയുടെ സൈക്കിൾ ലൈഫ് എങ്ങനെയാണ് കണക്കാക്കുന്നത്?

  • നിലവിലെ നിയമപ്രകാരം ഡിസ്റ്റ്രിബ്യൂഷൻ കമ്പനികൾക്കല്ലാതെ വൈദ്യുതി ഉദ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള അനുമതി ഇല്ല. സർക്കാർ പ്രമോഷന്റെ ഭാഗമായി EV ചാർജ്ജിങ്ങിന്റെ കാര്യത്തിൽ കാര്യമായ നിയന്ത്രണങ്ങൾ ഒന്നും ഇല്ല. EV ചാർജ്ജിങ്ങ് സ്റ്റേഷനുകൾ വെക്കുന്നവർ പവർ അലോക്കേഷനുള്ള അപ്ലിക്കേഷൻ കൊടുത്ത് ലോഡ് റെഗുലറൈസ് ചെയ്യണം. 7.5 kW ചാർജ്ജർ ആയാലും അതിൽ താഴെ ആയാലും അനുമതി വേണം. 10kW ൽ താഴെ സ്കീം അപ്രൂവൽ വേണമെന്നില്ല, വയർമാൻ റിപ്പോർട്ട് കൊടുത്താൽ മതി.
  • EMC, എന്ന എർജ്ജി മാനേജ്മെന്റ് സെന്ററിന്റെ പ്രധാന ജോലി എനർജ്ജി കൺസെർവേഷൻ ആക്റ്റ് 2001 എൻഫോസ് ചെയ്യുകയാണ്. എനർജ്ജി എഫിഷ്യൻസിയും കൺസെർവേഷനും ആണ് പ്രധാന പ്രവർത്തന മേഖല.
  • 2020 സെപ്തംബർ മുതൽ, ഗോ ഇലക്ട്രിക്ക് എന്ന പരിപാടി നടത്തി വരുന്നു. ഇതിൽ ഇലക്ട്രിക്ക് കുക്കിങ്ങും ഇലക്ട്രിക്ക് വാഹനവും പ്രോത്സാഹിപ്പിക്കുന്നു.
  • ഇതുമായി ബന്ധപ്പെട്ട് എല്ലാ ബുധനാഴ്ച്ചയിലും ഫേസ് ബുക്ക് ലൈവ് സീരീസ് നടത്തുന്നുണ്ട്, പബ്ലിക്ക് പ്രോഗ്രാം ആണ്, ഫേസ് ബുക്ക് പേജിൽ ഈ പ്രോഗ്രാം ലഭ്യമാണ്. ഇതുകൂടാതെ റെസിഡൻസ് അസോസിയേഷനുകൾക്കും അത്തരം സംഘടനകൾക്കും വേണ്ടി ക്യാമ്പെയിൻ പ്ലാൻ ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓഫ് ലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തടസ്സങ്ങളുണ്ട്.
  • സർക്കാർ ജീവനക്കാർക്ക് ഇലക്ട്രിക്ക് ഇരുചക്രവാഹനം സബ്സിഡി വഴി ലഭ്യമാക്കാൻ ശ്രമം നടക്കുന്നുണ്ട്.
  • വൈദ്യൂതി കാറിന് സബ്സിഡി കൊടുക്കുന്നുണ്ട്. അതൊടൊപ്പം ടാക്സ് കുറയക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന് കൊടുത്തിട്ടുണ്ട്
  • അനർട്ടുമായി സഹകരിച്ച് സർക്കാരിന് വൈദ്യതിക്കാറ് വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതിയുണ്ട്. രണ്ട് തരത്തിലാണ് വണ്ടികൾ ലഭ്യമാക്കുന്നത്. ഡ്രൈവറില്ലാതെ വണ്ടി മാത്രം കൊടുക്കുന്നതിനെ ഡ്രൈ ലീസ് ഡ്രൈവറോടുകൂടി ചെയ്യുന്നതിനെ വെറ്റ് ലീസ് എന്നും പറയുന്നു.
  • ഫാസ്റ്റ് ചാർജ്ജിങ്ങിൽ കൂടിയ കറണ്ടിൽ നേരിട്ട് DC വഴി ചാർജ്ജ് ചെയ്യുകയാണ്. BMS എന്ന എൻക്ലോഷറിലാണ് ബാറ്ററി ഇരിക്കുന്നത്. ടെമ്പറേച്ചർ കണ്ട്രോൾ, വെഹിക്കിൾ കമ്മ്യൂണിക്കേഷൻ, ബാറ്ററി മോണിറ്ററിങ്ങ് എല്ലാം ഉള്ളതാണ് BMS.
  • ഹൈവേ ട്രീപ്പിന് റേഞ്ച് കൂട്ടുകയാണ് ഫാസ്റ്റ് ചാർജ്ജിങ്ങ് സ്റ്റേഷന്റെ പ്രഥമ ഉദ്ദേശം.
  • ഷോർട്ട് ട്രിപ്പിന് സ്ലോ ചാർജ്ജിങ്ങ് ഉപയോഗിക്കുകയാണ് നല്ലത്
  • ഇലക്ട്രിക്ക് വാഹനത്തിന്റെ വിലയുടെ 40% ബാറ്ററിക്കാണ്. വാറണ്ടി അഞ്ച് തൊട്ട് എട്ട് വർഷം വരെ കണക്കാക്കുന്നത്. പുതിയ ചിലവ് കുറഞ്ഞ ടെക്നോളജികൾ വരികയാണെങ്കിൽ ബാറ്ററി വില കുറയാനിടയാവും
  • വിപണിയിൽ പൊതുവായ ലഭ്യത കൂടുതലാവുന്നത് അനുസരിച്ച് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലയും ബാറ്ററി വിലയും കറയും
  • ബാറ്ററിയുടെ ചാർജ്ജ് ഡിസ്ചാർജ്ജ് വെച്ചാണ് ആയുസ് കണക്കാക്കുന്നത്. ബാറ്റിയിലെ BMS ബാറ്ററിയെ തുടർച്ചയായി മോണിറ്റർ ചെയ്യുന്നുണ്ട്. ഇടയ്ക്ക് നടത്തുന്ന സൈക്കിൾ എഫിഷ്യൻസി ടെസ്റ്റ് ബാറ്ററിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്താൻ സഹായിക്കും.
  • ഒരു തവണ പൂർണ്ണമായി ചാർജ്ജ് ചെയ്യാനുപയോഗിച്ച ഊർജ്ജത്തിന്റെ അളവും ഡിസ്ചാർജ്ജ് ചെയ്തപ്പോൾ കിട്ടിയ ഊർജ്ജത്തിന്റെ അളവും തമ്മിലുള്ള അനുപാതം ആണ് സൈക്കിൾ എഫിഷ്യൻസി.
  • ഇലക്ട്രിക്ക് വണ്ടികൾക്ക് മെയിന്റെയിനൻസ് തീരെ കുറവാണ്. എഞ്ചിൻ ഓയിൽ പോലെ കൺസ്യൂമബിൾസും കുറവാണ്. ഇലക്ട്രിക്ക് വണ്ടികൾ സർവ്വീസ് ചെയ്യുന്ന അവസരത്തിലാണ് ബാറ്ററി ആണ് ടെസ്റ്റ് ചെയ്യുന്നത്
  • ഡാമേജ്ഡ് ബാറ്റിസ് കെമിക്കൽ റീക്യൂപ്പ് ചെയ്ത് പുതിയ ബാറ്ററിയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്
  • EMobilty താല്പര്യമുള്ളവർക്ക് EMC-യെ സമീക്കാം.
 • സുനിത്ത്(അനർട്ട്):
 1. EV സെഗ്മെന്റിൽ അനെർട്ട് എന്തൊക്കെയാണ് ചെയ്യുന്നത്?
 2. EV പ്രൊത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും അനർട്ടിന് പ്രത്യേക പദ്ധതികൾ ഉണ്ടോ?
 3. EV-ചാർജ്ജിങ്ങ് സ്റ്റേഷനുകളുടെ ചിലവ് എങ്ങനെ ആയിരിക്കും കണക്കാക്കുന്നത്?
 4. കേരളത്തിൽ EV സെഗ്മെന്റ് വളർച്ച എങ്ങനെ ആയിരിക്കാം?

  • എല്ലാ സർക്കാർ സംവിധാനത്തിലേയും വാഹനങ്ങൾ ഇലക്ട്രിക്ക് ആക്കുകയാണ് ഒരു പ്രധാന പദ്ധതി.
  • ഇലക്ട്രിക്ക് ചാർജ്ജ് വെഹിക്കൾ പ്രമോട്ട് ചെയ്യാൻ മൂന്ന് സ്കീമുകൾ സ്കീമുകളിലായിയ പ്രൊജക്റ്റുകൾ ആവിഷ്കരിച്ചിട്ടുണ്ട്, ഇതിൽ സോളാർ ഗ്രിഡ് കണക്റ്റഡ് പ്ലാൻറ് കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്
  • ചാർജ്ജിങ്ങ് സ്റ്റേഷനുകളിൽ യൂണിറ്റിന് 13 രൂപയാണ് ചാർജ്ജ് ചെയ്യുന്നത്.
  • കൂടുതൽ കൂടുതൽ ചാർജ്ജിങ്ങ് സ്റ്റേഷനുകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിലേക്കായി EPC എംപാനലിങ്ങ് നടക്കുന്നു, NABL സർട്ടിഫൈ ചെയ്ത മെഷീനുകളാണ് എംപാനലിങ്ങ് നടക്കുന്നത്
  • ഇലക്ട്രിക്കൽ ചാർജ്ജിങ്ങ് ഹബുകൾ ഉണ്ടാക്കുമ്പോൾ, CCS 50kW മെഷീന് ഏകഗേശം 9 ലക്ഷം മുതഷ 12. ഇതിൽ ടീഗോർ ഒഴികെ ഉള്ള മിക്ക വണ്ടികളും ചാർജ്ജ് ചെയ്യാം
  • ടീഗോർ, മഹീന്ദ്ര തുടങ്ങി വണ്ടികൾ ചാർജ്ജ് ചെയ്യാൻ വേണ്ടുന്ന DC001 സിസ്റ്റങ്ങൾക്ക് രണ്ട് മൂതൽ മൂന്ന് ലക്ഷം വരെ ചിലവ് വരും
  • AC001 ചാർജ്ജറിന് പരമാവധി എഴുപത്തയ്യയിരം വരെ വരാം.
  • ട്രാന്റഫോർമർ ഇല്ലാതെ ചാർജ്ജിങ്ങ് ഹബിന് സെറ്റപ്പ് ചെയ്യുന്നതിന് ശരാശരി 15 ലക്ഷം രൂപയാണ് ഇപ്പഴത്തെ കണക്കനുസരിച്ച് ചിലവ് വരുന്നത്.
  • ഇതുവരെ കേരളത്തിൽ 500-700 ഇലക്ട്രിക്ക് വാഹനങ്ങൾ എത്തി. EV സെഗ്നമെന്റിലെ പ്രധാന നിർമ്മാതാക്കാൾ ഈ വർഷം രണ്ടായിരത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ കേരളത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്നത്തെ ഇന്ധന വിലവർദ്ധനവും ചാർജ്ജിങ്ങ് സൗകര്യങ്ങളുടെ ലഭ്യതയും ഇതിലും കൂടിയ വളർച്ച നൽകാനിടയുണ്ട്.
 • ശ്രീജിത്ത്
 1. ബാറ്ററി സ്വാപ്പിങ്ങ് ആണോ ചാർജ്ജിങ്ങ് ആണോ നല്ലത്?
 2. ഏതിനാണ് ഭാവിയിൽ കൂടുതൽ സാധ്യത?
 3. ചാർജ്ജിങ്ങ് സ്റ്റേഷനുകPowerzonePowerzoneൾ സ്ഥാപിക്കുവാൻ ലോൺ സൗകര്യം ഉണ്ടായിരിക്കുമോ?
  • ബാറ്ററി സ്വാപ്പിങ്ങ് ആണോ ചാർജ്ജിങ്ങ് ആണോ എന്ന് പൊതുവായി പറയാനാവില്ല. എങ്കിലും ഇരുചക്രവാഹനങ്ങളിലും മുച്ചക്ര വാഹനങ്ങളിലും ഇന്നത്തെ അവസ്ഥയിൽ ബാറ്ററി സ്വാപ്പിങ്ങ് താരതമ്യേന എളുപ്പം ആണ്. ഹെവി വെഹിക്കിളിൽ ബാറ്ററിയുടെ വലിപ്പവും ഭാരവും ഇൻസ്റ്റാൾ ചെയ്യുന്നതിലെ സങ്കീർണ്ണതയും കൊണ്ട് സ്വാപ്പിങ്ങ് എളുപ്പമല്ല.
  • ബാറ്ററി ഇല്ലാത്ത വണ്ടി വിൽക്കാൻ അനുമതി ഉണ്ട്, അതുകൊണ്ട് സ്വാപ്പിങ്ങിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത്
  • സ്വാപ്പിങ്ങിലെ പ്രശ്നം കമ്പനികളാണ്, കമ്പനി സ്പെസിക്ക് ആയിട്ടാണ് ബാറ്ററികൾ വരുന്നത്. ഇത് അതേ കമ്പനിയുടെ ചാർജ്ജിങ്ങ് സംവിധാനങ്ങളും ബാറ്ററികളും ഉപയോഗിക്കുന്നതിലേക്ക് ആളുകളെ പരിമിതപ്പെടുത്തും.
  • പ്രാദേശിക യാത്രകൾക്കും ഹ്രസ്വദൂരയാത്രകൾക്കും ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുച്ചക്ര വാഹനങ്ങളെയാണ്. അവിടെ ബാറ്ററി സ്വാപ്പിങ്ങ് വരാൻ സാധ്യത ഏറെയാണ്
  • ബാറ്ററി സ്വാപ്പിങ്ങ് വലിയൊരു ഫ്രെയിം വർക്ക് ആവശ്യമാണ്. അതിന്റെ പൈലറ്റ് പ്രൊജക്റ്റ് പലയിടത്തായി നടക്കുന്നുണ്ട്.
  • നാലു ചക്രത്തിൽ ചാർജ്ജിങ്ങ് സ്റ്റേഷൻ തന്നെ ആയിരിക്കും മുന്നോട്ട് വരിക.
  • പെട്രോൾ പമ്പിന്റെ കൺസെപ്റ്റിൽ ആയിരിക്കില്ല ചാർജ്ജിങ്ങ് സ്റ്റേഷൻ വരിക. വണ്ടി നിർത്തുന്ന ഇടത്ത് ചാർജ്ജ് ചെയ്യുക എന്ന കൺസെപ്പ്റ്റ് ആണ് വരിക, പക്ഷെ ഡിമാന്റ് വന്നാലേ കൂടുതൽ ചാർജ്ജിങ്ങ് അതുപോലെ സ്റ്റേഷൻ വരുള്ളൂ
  • ഇപ്പോൾ ചാർജ്ജിങ്ങ് സ്റ്റേഷൻ മാത്രമായിട്ടല്ല, ഹബ് ആയിട്ടാണ് ആളുകൾ പ്ലാൻ ചെയ്യുന്നത്. RIO വെച്ച് നോക്കിയാൽ ഡിമാന്റ് വിഷയമാണ്
  • ബിസിനസ് ലോണിന് സാധ്യത ഉണ്ട്. RIO കൃത്യാമായി പറയാനാവാത്ത ഒരു ബിസിനസിന് ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവാം
 • ഹരികൃഷ്ണൻ:
 1. ഒരിക്കൽ ചാർജ്ജ് ചെയ്താൽ എത്ര ദൂരം വരെ യാത്ര ചെയ്യാം?
 2. ദീർഘദൂര യാത്രകൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താനാകുമോ?
 3. റിപ്പെയറും, വാഹനത്തിന്റെ എല്ലാ ചിലവുകളും കൂടി ചേർത്താൽ ശരാശരി കിലോമീറ്റർ ചിലവെത്ര വരും?
 4. മോശം റോഡുകളിലെ പെർഫോമൻസ് എങ്ങനെയാണ്?

  • വണ്ടി എങ്ങനെ ഉപയോഗിക്കുന്നു എന്നനുസരിച്ച് മൈലേജ് മാറും, റ്റാറ്റ നെക്സൺ ഉപയോഗിച്ചുള്ള എന്റെ അനുഭവത്തിൽ റ്റാറ്റ പറഞ്ഞ 300 കിലോമീറ്റർ കിട്ടും, പക്ഷെ അതനുസരിച്ച് ഉപയോഗിക്കണം. മോഡറേറ്റ് യൂസിൽ അത് 250 കിലോമീറ്ററൊക്കെ കിട്ടും. റാഷ് ആയാൽ 200 കിലോമീറ്റർ ആയി കുറയും
  • 40km/h വേഗതയിൽ താഴെ ഒടിച്ചാലേ 300 കിലോമീറ്റർ ഒക്കെ മൈലേജ് കിട്ടൂ
  • ഇത്തരം വണ്ടികൾ എടുത്ത് ദീർഘദൂര യാത്ര പ്ലാൻ ചെയ്യുമ്പോൾ ചാർജ്ജിങ്ങ് സ്റ്റേഷനുകളുടെ ദൂരത്തെ കുറിച്ച് ബോധ്യം വേണം
  • റ്റാറ്റ കമ്പനി അവരുടെ മിക്കവാറും എല്ലാ ഷോറുമുകളിലും ചാർജ്ജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കർണ്ണാടകയിലും സിയോൺ എന്ന കമ്പനിയുടെ ചാർജ്ജിങ്ങ് സ്റ്റേഷനുകളും ഉണ്ട്.
  • ഫാസ്റ്റ് ചാർജ്ജിങ്ങ് ബാറ്ററിയുടെ 85-90 ശതമാനം വരെ മാത്രമേ ചാർജ്ജ് ചെയ്യാൻ പറ്റൂ. അതുകൊണ്ട് ഇടയ്ക്കുള്ള ഫാസ്റ്റ് ചാർജ്ജിങ്ങിൽ കിട്ടുന്ന ദൂരം അതനുസരിച്ച് കണക്കാക്കണം.
  • ലോങ്ങ് ഡ്രൈവിൽ ഈ ദൂരത്തിൽ ഒരു ചാർജ്ജിങ്ങ് സ്റ്റേഷനിൽ കേറാൻ പറ്റുന്ന രീതിയിൽ കണക്കാക്കി പോയാൽ ദൂരയായത്ര പോകാം. ശരാശരി 200 കിലോമീറ്ററിൽ ഒരു സ്റ്റേഷൻ വെച്ച് കിട്ടിയാൽ തടസ്സമില്ലാതെ നീങ്ങാം.
  • അതുപോലെ മിക്കവാറും ഈ അടുത്ത കാലത്തായി എല്ലാ ഇടത്തരം ഹോട്ടലുകളും സ്ലോ ചാർജ്ജിങ്ങിന് അവസരം തരുന്നുണ്ട്.
  • അതുകൊണ്ട് ദീർഘദൂര യാത്ര ഒരു വെല്ലുവിളി അല്ല
  • മാപ്പിൽ കാണിക്കുന്ന സ്റ്റേഷൻ പ്രായോഗികമായി പ്രവർത്തിക്കാത്തതോ, എന്തെങ്കിലും തകരാർ സംഭവിച്ചതോ ആകുന്നതാണ് ഇതിലെ ഒരു വെല്ലുവിളി.
  • 30kWh ആണ് ബാറ്ററിയുടെ ശേഷി. മറ്റ് നഷ്ടങ്ങളെല്ലാം ചേർത്ത് 40 യൂണിറ്റ് കണക്കാക്കാം. യൂണിറ്റിന് 5-6 രൂപ, ശരാശരി ഒരു യൂണിറ്റിന് 8-10 കിലോ മീറ്റർ. ഒരു കിലോമീറ്റർ ഇന്ധന ചിലവ് അമ്പത് പൈസയ്ക്കും ഒരു രൂപയ്ക്കും ഇടയിൽ.
  • മെയിന്റെയിനൻസ് ഇലക്ട്രിക്ക് വണ്ടിക്ക് തീരെ കുറവാണ്. IC എഞ്ചിൻ വണ്ടികളിൽ മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെ മൂവിങ്ങ് പാർട്ടുകൾ ഉള്ളപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങളിൽ വളരെ കുറവാണ്. എ‍ഞ്ചിൻ ഓയിൽ ചെയ്ഞ്ച്, ഫിൽറ്റർ ചെയ്ഞ്ച് ഒന്നും ഇല്ല.
  • ചാർജ്ജിങ്ങ് സ്റ്റേഷനിൽ പോയി ചാർജ്ജ് ചെയ്താലും കിലോമീറ്ററിന് 2 രൂപ
  • പെർഫോമൻസിന്റെ കാര്യത്തിൽ SUV-യേക്കാൾ എഞ്ചിൻ പവർ ഉണ്ട്. എത്ര കുത്തനെ ഉള്ള കയറ്റത്തിൽ പോലും വണ്ടി വളരെ എളുപ്പത്തിൽ കേറും
  • റെഗുലർ റോഡിൽ നല്ല സ്മൂത്ത് പെർഫോമൻസ് ആണ്. മറ്റ് IC എഞ്ചിൻ പ്രീമിയം കാറുകളേക്കാൾ മികച്ച അനുഭവം ആണ്.
 • റഷ്വിൻ

  • സ്വാപ്പിങ്ങിൽ സ്റ്റാന്റടഡൈസേഷൻ കൊണ്ടു വരുന്നത് എളുപ്പമല്ല. സാധാരണ വണ്ടികളിൽ ഫ്യൂയൽ എല്ലാം ഡിഫൈൻഡ് ആണ്. അതേ സമയം ഇലക്ട്രിക്കിൽ ഡ്രൈവും, വോൾട്ടേജും, കപ്പാസിറ്റിയും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ഒരു സ്റ്റാന്റേർഡ് പ്രതീക്ഷിക്കുന്നത് എളുപ്പമല്ല
  • ബാറ്ററിയുടെ ഓണർഷിപ്പും ഉത്തരവാദിത്തവും ആര് എടുക്കും എന്നുള്ളതും വിഷയമാണ്.

  • ചിത്രസേനൻ

 1. മുതൽ മുടക്കും മെച്ചവും എങ്ങനെ?
 2. ചാർജ്ജിങ്ങ് ഒരു തലവേദനയാണോ?
 3. ചാർജ്ജ് തീർന്ന് പെരുവഴിയിലായിട്ടുണ്ടോ?

  • പ്രശ്നങ്ങളെ മനസ്സിലാക്കി വേണം EV എടുക്കാൻ.
  • വില കൂടുതലാണെങ്കിലു, ഉപയോഗിക്കാൻ ചിലവ് തീരെ കുറവാണ്
  • റ്റാറ്റാ നെക്സൺ സ്ഥിരം 10 കിലോ മീറ്റർ ഉപയോഗിക്കുന്ന ആളാണ്. സിറ്റി ഡ്രൈവ് ആയതുകൊണ്ടാവാം 180 കിലോമീറ്റർ ആണ് കിട്ടുന്നത്
  • ഫാസ്റ്റ് ചാർജ്ജിങ്ങ് വേണ്ടി വന്നിട്ടില്ല
  • ഫാസ്റ്റ് ചാർജ്ജിങ്ങ് വരുന്ന സമയത്ത്, വോൾട്ടേജ് പ്രശ്നം കാരണം വണ്ടി സ്റ്റക്കാവുന്ന പ്രശ്നം പറഞ്ഞിട്ടുണ്ട്.
  • ദിവസം 200 കീലോമീറ്റർ താഴെ യാത്ര ചെയ്യുന്ന ആണെങ്കിൽ ഇലക്ട്രിക്കൽ ആണ് ഏറ്റവും നല്ലത്