Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

Revision history [back]

click to hide/show revision 1
initial version

സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം- Discussion 1 Rooftop Solar Subsidies, KSEB and Soura

ജൂൺ ആറ്, ഇക്കഴിഞ്ഞ ഞായറാഴ്ച്ച ക്ലബ് ഹൗസിൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. സ്വാശ്രയസുസ്ഥിരസ്വതന്ത്ര വികസനം എന്ന സീരിസിലെ ആദ്യചർച്ചയായിരുന്നു അത്.

KSEB സൗരപ്രോജക്റ്റിലെ നന്ദകുമാർ എൻ, എനർജ്ജി മാനേജ്മെന്റ് സെന്ററിലെ രാജീവ് കെ ആർ, എഴുത്തുകാരും ടെക്നോളജി കമ്മ്യൂണിക്കേറ്റർമാരും ആയ സുജിത്ത് കുമാർ, വിശ്വപ്രഭ, വഹ്നി ഗ്രീൻ ടെക്നോളജീസിലെ വാസുദേവൻ എന്നിവരാണ് ചർച്ച നയിച്ചത്. സൂരജ് കേണോത്ത് മോഡറേറ്ററായി.

ചർച്ചയിൽ വന്ന പ്രധാനകാര്യങ്ങളുടെ ചുരുക്കം ആണ് ഈ എഴുത്ത്. ഇതൊരു ഔദ്യോഗിമായ പ്രഖ്യപനമോ കുറ്റപ്പെടുത്തലോ അല്ല. പരസ്പരം സഹായിക്കുക എന്നാണ് ഉദ്ദേശം. പൊതുജനങ്ങൾക്ക് അറിയേണ്ടതായ കുറേ കാര്യങ്ങളുണ്ടായിരുന്നു. ഔദ്യോഗികമായി അവ കിട്ടാൻ സമയം എടുക്കും. അതുകൊണ്ട് പരിമിതമായ ചുറ്റുപാടിൽ പങ്ക് വെച്ച കുറച്ച് ആശങ്കകളും ആശയങ്ങളും മാത്രമായിട്ടേ ഇതിനെ കാണാവൂ. ഇതിൽ "പൊതു" എന്ന് എഴുതിയത്, ചർച്ചയ്ക്കിടയിൽ വന്ന ആരോപണങ്ങളും, അഭിപ്രായങ്ങളും ചേർന്നതും, "മറുപടി" എന്ന് എഴുതിയത്, അതിന് തുടർച്ചയായി വന്ന മറുപടിയും ആണ്.

 1. ഓഫ് ഗ്രിഡും ഹൈബ്രിഡും ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്. ഓൺ ഗ്രിഡ് സിസ്റ്റത്തിന് മുടക്ക് മുതൽ കുറയും. മുടക്ക് മുതൽ തിരിച്ച് കിട്ടാനുള്ള സമയവും കുറവാണ്. ഒരു ആറര ഏഴ് വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ച് കിട്ടും. എന്നാൽ ഓഫ് ഗ്രിഡ് സിസ്റ്റത്തിലോ ഹൈബ്രിഡ് സിസ്റ്റത്തിലോ നേരിട്ടുള്ള സാമ്പത്തിക ലാഭം മാത്രം നോക്കിയാൽ മുടക്ക് മുതൽ ഒരു പ്രായോഗികകാലയളവിൽ തിരിച്ച് കിട്ടില്ല.
 2. പാനലുകൾക്ക് പത്ത് വർഷം വരെ മാനുഫാക്ചർ വാറണ്ടിയും, 25 വർഷം വരെ പെർഫോമൻസ് വാറണ്ടിയുമാണ് കിട്ടുന്നത്. 25 വർഷം കഴിഞ്ഞാലും പാനലുകൾ പ്രവർത്തിക്കും.
 3. കോവിഡ് രണ്ടാം തരംഗത്തിൽ സോളാർ മാർക്കറ്റ് ഏകദേശം നിന്ന അവസ്ഥയിലാണ്. ആളുകൾ സൗരവൈദ്യുത നിലയങ്ങളെ അത്യാവശ്യമെന്നതിനേക്കാൾ ഒരു ആഡംബരമായിട്ടാണ് കാണുന്നത്. കൂടാതെ കോവിഡ് സമയത്ത് ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കാനും സുരക്ഷ ഉറപ്പ് വരുത്താനും കൂടി ഇത്തരം പ്രൊജക്റ്റുകളെ മാറ്റി വെക്കുകയാണ്.
 4. 2018-ലാണ് സൗരപ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നത്. KSEB-2018- ഊർജ്ജ കേരള മിഷന്റെ ഭാഗമായിട്ടാണ് KSEB ഇതിലേക്ക് വരുന്നത്. സ്വാശ്രയത്ത്വം വളരെ പ്രധാനമായതുകൊണ്ടാണ് സൗര പ്രൊജക്റ്റ് തുടങ്ങിയത്. 2017ൽ സമ്പൂർണ്ണ വൈദ്യുതീകരണം നടന്ന സംസ്ഥാനമാണ് കേരളം.
 5. അടുത്ത ഘട്ടം ഗുണമേന്മയുള്ള വൈദ്യുതി എന്ന നിലയിലാണ് ഊർജ്ജകേരള മിഷൻ വരുന്നത്. ഉദ്പാദനം കൂട്ടുന്നതാണ് അതിലെ ഒരു ഭാഗം. 80-90% വരുന്നത് ഹൈഡ്രലിൽ നിന്നാണ്. ചെറുകിട ജലവൈദ്യത പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാനാണ് സോളാറിലേക്ക് മാറിയത്. സ്ഥല വില കൂടുതലായതുകൊണ്ടാണ് പുരപ്പുറ സോളാറിലേക്ക് മാറി ചിന്തിച്ചത്. 1000MW കൈവരിക്കാൻ പ്ലാൻ ചെയ്തതിൽ 500-ഉം പുരപ്പുറ സോളാറിൽ നിന്ന് ഉണ്ടാക്കാൻ തീരുമാനിച്ചു. ബാക്കി ഗ്രൗണ്ട് മൗണ്ട്, ഫ്ലോട്ടിങ്ങ് തുടങ്ങിയ പദ്ധതികളിൽ നിന്നും ഉണ്ടാക്കാൻ തീരുമാനിച്ചു.
 6. ജല വൈദ്യുതിക്ക് പകരമല്ല സോളാർ വൈദ്യുതി എങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും വേഗം കൂട്ടിച്ചേർക്കാനാവുന്ന പുനരുപയോഗ ഊർജ്ജ ശ്രോതസ്സ് എന്ന നിലയിലാണ് 1000 മെഗാവാട്ട് ശേഷി മുന്നിൽ കണ്ട് സൗര പദ്ധതി ആവിഷ്കരിച്ചത്.
 7. 2018 നവംമ്പർ മുതൽ ഡിമാൻ്റ് അഗ്രിഗേഷൻ തുടങ്ങി. രണ്ടേമുക്കാൽ ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കാളികളാവാൻ മുന്നോട്ട് വന്നു. 2019മാർച്ചിൽ രജിസ്റ്റ്രേഷൻ പൂർത്തിയായി.
 8. ആളുകൾ സ്വന്തം നിലയിൽ പ്രൊഡക്ഷൻ കപ്പാസിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇത് ഒരു വലിയ സർവ്വേ തന്നെ വേണ്ടിയിരുന്നു. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് അടക്കമുള്ള ആളുകളുടെ 45-50 ദിവസം കൊണ്ട് ഡാറ്റ ശേഖരിച്ച് അതിനെ ഗ്രേഡ് ചെയ്തു.
 9. ഈ സമയം തന്നെ 200MW നുള്ള ടെണ്ടറിങ്ങ് നടത്തി. ഈ ഇരുന്ന മെഗാവാട്ടിൽ MNRE പുറത്തിക്കിയ ബ‍ഞ്ച് മാര്‍ക്ക് കോസ്റ്റ് വെച്ചാണ് ടെണ്ടർ വിളിച്ചത്. അത് പ്രകാരം പരമാവധി തുക 53000 രൂപയിൽ കൂടാതെ ആണ് ടെന്റർ വിളിച്ചത്.
 10. ടെന്റർ നിബന്ധകൾ മൂന്ന് കമ്പനികൾ മാത്രമാണ് വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ ഇതിൽ 46.5MW നുള്ള ടെന്റർ മാത്രമാണ് കിട്ടിയത്. അതിൽ 20MW-ന് വർക്ക് ഓഡർ കൊടുത്തു. പണികൾ അതിവേഗം പൂർത്തിയാക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടിൽ കോവിഡ് പ്രശ്നങ്ങൾ പദ്ധതിയുടെ വേഗത കുറച്ചു.
 11. 2019 നവംബറിൽ MNRE ഫേസ് 2 സബ്സിഡി പ്രോഗ്രാം അവതരിപ്പിച്ചു. അത് പവർ ഡിസ്റ്റ്രിബ്യൂഷൻ കമ്പനികൾക്കാളാണ് കിട്ടിത്. ഊർജ്ജകേരളമിഷൻ പരിപാടി തുടങ്ങിയത് ഇതിനൊരു സൗകര്യം ആയി. മുൻകാലങ്ങളിൽ അനർട്ടിനെ പോലെ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായ തീരുമാനം ആണ് ഇത്. ബഞ്ച് മാർക്ക് കോസ്റ്റ് ആണോ ടെന്ററാണോ ചെറുത് എന്നത് അനുസരിച്ച് അതിന്റെ 40% ആണ് സബ്സിഡി കിട്ടുന്നത്. ഏഴാം മാസം പുതുക്കിയ ബഞ്ച് മാർക്ക് കോസ്റ്റ് വന്നു. അതനുസരിച്ച് റീടെന്റർ ചെയ്യേണ്ടി വന്നു. 50MW സബ്സിഡി അലോക്കേഷൻ കിട്ടി. 100MW ന് ടെന്റർ വിളിച്ചു.
 12. റിഫക്സ്, കോണ്ടാസ്, ഹൈവ് സോളാർ എന്നീ കമ്പനികളാണ് മുന്നോട്ട് വന്നത്. എങ്കിലും ബെഞ്ച് മാർക്ക് കോസ്റ്റ് ഇംപ്ലിമെന്റ് ചെയ്യുന്നവർക്ക് അനുകൂലമല്ല എന്ന പരാതിയാണ് പൊതുവിൽ വന്നത്. മിക്ക സംസ്ഥാനങ്ങൾക്കും അതിനകത്ത് നിന്ന് പ്രൊജക്റ്റ് നടന്ന് പോകാത്ത സാഹചര്യമാണ് ഉള്ളത്. അതനുരിച്ച് അത് മാറ്റും, പുതിയ ടെന്ററിന് നടപടി ആയി വരുന്നു. പുതിയ ടെൻ്റർ 200 മെഗാവാട്ടിനാണ് വരുന്നത്.
 13. ഇതിനിടയിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സൗരപദ്ധതിയുടമായി സഹകരിക്കാൻ വന്നു. അത്രയും ആളുകളെ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല. അതുകൊണ്ട് KSEB-നിർബന്ധമായും അടക്കേണ്ടുന്ന 1000 രൂപ ഡെപ്പോസിറ്റായി ഓഡർ കൺഫേർമേഷൻ വാങ്ങി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിന് ശേഷം വന്ന പ്രശ്നങ്ങളും പുരോഗതിയും ജനങ്ങളെ അറിയിക്കാൻ കാലതാമസം KSEB-യുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. അത് തിരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
 14. പുതിയ സർക്കാർ 3000MW ആണ് ഗ്രിഡിൽ പുതുതായി കൂട്ടിചേർക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്. 2025 വരാനിടയുള്ള ആവശ്യകത മുന്നിൽ കണ്ടാണ് ഈ ശ്രമം. വൈദ്യുത വാഹനങ്ങൾ വിപണി കീഴടക്കുകയാണെങ്കിൽ പീക്ക് ആവശ്യകത 2025-ൽ 5000MW കടക്കും.
 15. ഡിസ്കോമിന്റെ റേറ്റിങ്ങ് അനുസരിച്ച് ഏറ്റവും മികച്ച പവർ പർച്ചേസ് നടത്തുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കുറഞ്ഞ വിലയക്ക് വൈദ്യുതി കിട്ടുന്നും ഉണ്ട്. പക്ഷെ ഇതൊരു സുസ്ഥിരമായ പരിഹാരമല്ല. ആഭ്യന്തര ഉദ്പാദനം വന്നാലെ സുസ്ഥിരമാകൂ.
 16. കേരളത്തിലെ വൈദ്യുതോപയോഗത്തിന്റെ ഭൂരിപക്ഷവും ഗാർഹികോപയോക്താക്കൾ വഴിയാണ്. വൈദ്യുത വാഹനങ്ങൾ വന്നാൽ കൺസംപ്ഷൻ പാറ്റേൺ വളരെ മാറും. അതനുസരിച്ച് താരിഫും പ്ലാനുകളും എല്ലാം തയ്യാറാക്കേണ്ടതുണ്ട്.
 17. EV താരിഫ് 5 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പകൽ കുറഞ്ഞിരിക്കുകയും രാത്രിയിൽ കൂട്ടാനും ഒരു പോളിസി വരേണ്ടി വരും. 140മില്യൺ യൂണിറ്റിലധികം വൈദ്യുതോപയോഗം വരും.
 18. പുരപ്പുറ സോളാർ പദ്ധതികൾ വഴി 40GW ആണ് രാജ്യം ലക്ഷ്യമിടുന്നത്. അതിലേറ്റവും പ്രധാനമാണ് സൗരപ്രോജക്റ്റ്. അതിന് പുറമേ ഫിലമെന്റ് രഹിത കേരളം, ദ്യുതി പദ്ധതികൾ നടത്തുന്നുണ്ട്.
 19. ഒരു സോളാർ പ്രൊജക്റ്റ് ചെയ്താൽ സാധരണഗതിയിൽ ആറ് മുതൽ എട്ട് വർഷം വരെ സമയം കൊണ്ടാണ് മുടക്ക് മുതൽ തിരിച്ച് കിട്ടുക. സിസ്റ്റം 25 വർഷം വരെ വളരെ കാര്യക്ഷമായി പ്രവർത്തിക്കുമെങ്കിലും സാധാരണക്കാർക്ക് ഇത് ഒരു പ്രചോദമനമല്ല. 40% വരെ സബ്ദസിഡി വരുമ്പോൾ മുടക്ക് മുതൽ ഗണ്യമായി കുറയുകയും മുടക്ക് മുതൽ തിരിച്ച് പിടിക്കാനെടുക്കുന്ന സമയം രണ്ട് വർഷം വരെ ആയി ചുരുങ്ങുകയും ചെയ്യും. ഇത് സാധാരണക്കാരും ഈ പദ്ധതിയുടെ ഭാഗമാവാൻ കാരണമാകും. അതുകൊണ്ടാണ് സബ്സി കൊണ്ടു വന്നത്.
 20. കേരളത്തിൽ ശരാശരി അഞ്ചരമണിക്കൂർ അടുത്താണ് പ്രയോജനപ്രദമായ അളവിൽ സൂര്യപ്രകാശം കിട്ടുക. 1KW സിസ്റ്റത്തിൽ ഏകദേശം 5യൂണിറ്റ് ഉദ്പാദിപ്പിക്കാം.
 21. സോളാറിൽ മെയിന്റെയിനൻസ് കോസ്റ്റ് പൂജ്യത്തിനടുത്താണ്. ഇൻവെർട്ടറിനാണ് തകരാറ് വരാൻ സാധ്യത. അതിന് അഞ്ച് വർഷം മുതൽ എട്ട് വർഷം വരെ വാറണ്ടി ലഭിക്കുന്ന മോഡലുകൾ ഉണ്ട്. പത്ത് വർഷം വരെ തരുന്ന മോഡലുകളും മാർക്കറ്റിൽ എത്തിത്തുടങ്ങി.
 22. എനർജ്ജി മാനേജ്മെന്റ് സെന്റർ- EV സെഗ്മെന്റിന് വേണ്ടി കൂടുതൽ സോളാർ പദ്ധതിക്ക് വേണ്ടി ശ്രമിക്കുകയാണ്. വൈദ്യുതി വാഹനങ്ങൾ വിപണി പിടിച്ചാൽ കൂടുതൽ വൈദ്യുതി ആവശ്യമായി വരും. അതിന് വേണ്ടി നമ്മൾ ഒരുക്കേണ്ടതുണ്ട്.
 23. [പൊതു]:- ഗവർമെന്റ് പോളിസിയും ആളുകളുടെ പോളിസിയും രണ്ടും രണ്ടാണ്. സർക്കാറിന് പരിസ്ഥിതി സംരക്ഷണമാണെങ്കിൽ ആളുകൾക്ക് പണമാണ്.
 24. [പൊതു]:- സോളാർ പാനലിന്റെ കാർബൺ ഫുട്ട് പ്രിന്റിനെ കുറിച്ച് പോലും തർക്കം നിലനിൽക്കുന്നുണ്ട്. അതൊരു പൊളൂറ്റിങ്ങ് ഇന്റസ്റ്റ്രി ആണെങ്കിൽ കൂടി ആ വാദം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒരു പത്ത് വർഷം കൊണ്ട് തന്നെ പാനൽ കാർബൺ ന്യൂട്രലാക്കും എന്നുള്ളതുകൊണ്ട് ആ വാദം അത്ര വലിയതല്ല.
 25. [പൊതു]:- സോളാർ പ്രൊജക്റ്റുകളായാലും മറ്റെന്ത് പ്രൊജക്റ്റ് ആയാലും ജനങ്ങളുടെ പ്രയോറിറ്റി അവരുടെ വ്യക്തിപരമായ ലാഭം മാത്രമാണ്. പ്രത്യേകിച്ച് കോവിഡ് വന്ന് സമ്പത്തികരംഗം മൊത്തം താറുമാറായിക്കിടക്കുന്ന ഈ സമയത്ത്.
 26. [പൊതു]:- ഇന്ത്യയിലെ ഏറ്റവും മികച്ച പവർ ഡിസ്റ്റ്രിബ്യൂഷൻ കമ്പനികളിൽ ഒന്നാണ് KSEB. പൊതുവെ പൊതുജനങ്ങളോടൊപ്പം നിൽക്കുകയും ആളുകൾ തിരിച്ച് അനുഭാവ പൂർവ്വം കാണുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് KSEB. KSEB-ക്ക് ഒരു കാര്യം ചെയ്യുന്നതിന് പ്രത്യേകിച്ച് പരസ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
 27. [പൊതു]:- കേരളത്തിൽ നിലവിലെ സ്ഥിതിയിൽ ആളുകൾ സോളാർ വൈദ്യുതിയിലേക്ക് മാറണമെങ്കിൽ വൈദ്യുതിയുടെ വില കൂട്ടണം, അല്ലെങ്കിൽ ക്വാളിറ്റി കുറയ്ക്കണം. ഉത്തരേന്ത്യയിൽ പലപ്പോഴും ആ പ്രശ്നം ഉണ്ട്. കേരളത്തിൽ അങ്ങനെ ഒരു പ്രശ്നം ഇല്ല. KSEB വൈദ്യുതി വിതരണത്തിന്റെ കാര്യത്തിൽ നമ്പർ വൺ ആണ്. ഇവിടെ അതുകൊണ്ട് സോളാർ അത്ര പെട്ടെന്ന് ലാഭകരമാവില്ല. അങ്ങനെ ലാഭകരമാവണമെങ്കിൽ വളരെ അധികം വൈദ്യുതി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവണം.
 28. [പൊതു]:- കേരളത്തിൽ സബ്സിഡി ഉണ്ടെങ്കിൽ മാത്രമേ സോളാർ ലാഭകരമാവുകയുള്ളൂ. ഇപ്പോൾ സബ്സിഡി കൊടുക്കുന്നത് KSEB വഴിയാണ്.
 29. [പൊതു]:- ഇവിടെ ഒരു പ്രശ്നം സോളാറിലെ കുറിച്ച് ലാഭത്തെ കുറിച്ചും മുടക്ക് മുതൽ തിരിച്ച് പിടിക്കുന്നതിനെ കുറിച്ചും ബോധവത്കരണവും നടന്നു. അതിന്റെ ചുവട് പിടിച്ച് പലതരം ഏജൻസികൾ സോളാറിനൊപ്പം വളർന്നു വന്നു. ഒരു കിലോവാട്ടിന് 60-65 രൂപ നിരക്കിൽ പലരും ചെയ്തു തുടങ്ങി. ഈ സാഹചര്യത്തിൽ ആണ് 40% സബ്സിഡി വന്നത്. ഇതുമായി സാധാരണ സ്ഥാപനങ്ങൾക്ക് ഇതിനോ മത്സരിക്കാനാവില്ല.
 30. [പൊതു]:- ഗ്രിഡ് കണക്റ്റഡ് സോളാറിൽ മറ്റ് പ്രൈവറ്റ് ടീമിൽ നിന്നും എടുത്താൽ KSEB-യുടെ സബ്സിഡി ആനുകൂല്യം കിട്ടില്ല.
 31. [പൊതു]:- ആളുകൾ സബ്സിഡി സ്കീമിലേക്ക് മാറാൻ ശ്രമിച്ചു. അതുകൊണ്ട് മെയിൻ സ്റ്റ്രീമിന്റെ അവസരം നഷ്ടപ്പെട്ടു. ഇത് അവർ KSEB-യെ താഴ്ത്തിക്കെട്ടുന്ന സാഹചര്യം വന്നു. അത് KSEB-യുടെ പേരിന് വലിയ ചീത്തപ്പേരുണ്ടാക്കി. ഈ പ്രശ്നം പൊതുജനങ്ങളോട് പറയാൻ KSEB വിട്ട് പോയത് വലിയ വീഴ്ച തന്നെയാണ്.
 32. [മറുപടി]:- ഫിനാൻഷ്യൽ ക്രൈറ്റീരിയയും ടെക്നിക്കൽ ക്രൈറ്റീരിയയും നോക്കുന്നത് KSEB-യുടെ സുരക്ഷയ്ക്കാണ്. തീർത്തും തട്ടിക്കൂട്ട് സ്വഭാവത്തിലുള്ള ചെറുകിട സ്ഥാപനങ്ങളെ പണിയ ഏൽപിച്ചാൽ KSEB-ക്ക് ബ്ലാക്ക് ലിസ്റ്റ് ശിക്ഷിക്കാൻ പറ്റില്ല.
 33. [പൊതു]:- KSEB-യുടെ കയ്യിൽ ഉപയോക്താക്കളുടെ വിവരം ഉണ്ടായിട്ട് പോലും ഈ ആശയവിനിമയം നഷ്ടപ്പെട്ടത്, രണ്ട് തവണയായി സംഭവിച്ചത് വീഴ്ചയാണ്. KSEB-യുടെ കയ്യിൽ കൃത്യമായ വിവരം കിട്ടുന്നില്ല. വെന്റർ മാരെ വിളിച്ചപ്പോഴും കൃത്യമായ വിവരം തരാൻ പറ്റുന്നില്ല. അവരും റീടെന്റർ പറഞ്ഞ് ഒഴി‍ഞ്ഞുമാറുകയാണ്. അത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
 34. [പൊതു]:- MNRE-യുടെ പോളിസി മാറ്റങ്ങളാണ് പ്രശ്നമെങ്കിൽ അവരുടെ മുന്നിൽ എത്തിക്കേണ്ടതും KSEB-യുടെ ഉത്തരവാദിത്തമാണ്. അത് പൊതുജനങ്ങളെ കൂടി അറിയേക്കേണ്ടതുണ്ട്.
 35. [മറുപടി]:- സൗരപ്രൊജക്റ്റിൽ അപേക്ഷിച്ച ശേഷം സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനാവുന്നില്ല. അത് ഔദ്യോഗിമായ ചിലപ്രശ്നങ്ങൾ മൂലമുള്ള കാലതാമസം ആണ്. 22000പേരുടെ അപ്ലിക്കേഷനാണ് ഇതുവരെ വന്നത്. അമ്പത് മെഗാവാട്ടിന് അനുമതി തന്നതിൽ 77 മെഗാവാട്ടിൽ കൂടുതൽ അപ്ലിക്കേഷൻ കിട്ടി. ടെന്റർ വിളിച്ചപ്പോൾ 40MW ചെയ്യാനുള്ള സർവ്വീസ് പ്രൊവൈഡർമാരെ മാത്രമേ കിട്ടിയുള്ളൂ. ഈ സർവ്വീസ് പ്രൊവൈഡർമാരുമായി എഗ്രിമെന്റിലായിട്ട് മൂന്ന് മാസമേ ആയുള്ളൂ. അവർക്ക് സർവ്വേ നടത്താനോ പൂർത്തിയാക്കാനോ സാധിച്ചിട്ടില്ല.
 36. [മറുപടി]:- ഈ പ്രശ്നം മറികടക്കാൻ പുതിയ ടെന്റർ കൊണ്ടു വരാൻ പോവുകയാണ്. 20MW ക്വോട്ടേഷൻ വിളിക്കുകയാണ്. ഉപഭോക്താക്കളോട് എന്ത് പറയണം എന്നറിയില്ല. അവിടെ ഒരു ആശയക്കുഴപ്പം ഉണ്ട്. MNRE -നാല് മാസത്തേക്ക് അവധി കൂട്ടി തന്നിട്ടുണ്ട്. empanelling ലിസ്റ്റിലേക്ക് കൂടുതൽ പേര് വരേണ്ടതുണ്ട്. പുതിയ ടെന്റർ മാനദണ്ഡങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കും അവസരം കൊടുക്കാൻ ആലോചിക്കുന്നുണ്ട്
 37. [മറുപടി]:- സൗരപ്രൊജക്റ്റിൽ KSEB-യുടെ ചിലവിൽ പാനൽ വെക്കുവർക്ക് 25 കൊല്ലത്തോക്ക് ബോണ്ട് ഉണ്ട്. അതേ സമയം സബ്സിഡിക്ക് പുറമേയുള്ള മുഴുവൻ പൈസയും ഇട്ടവർക്ക് ഈ ബോണ്ട് ബാധമകമല്ല. അഞ്ച് വർഷത്തിന് ശേഷം പ്രൊജക്റ്റിൽ നിന്ന് വേണമെങ്കിൽ പിന്മാറാം. അപ്പോൾ സബ്സിഡി തുക കിഴിച്ച് 40% തുക KSEB-യിൽ അടച്ചാൽ പ്രൊജക്റ്റിൽ നിന്ന് പിന്മാറാം.
 38. [മറുപടി]:- 10kW ന് മുകളിൽ സോളാർ സിസ്റ്റം ചെയ്യുന്നതിന് പ്രത്യേകം നിയന്ത്രണങ്ങളില്ല. പൊതുവിൽ ഒരു ട്രാൻഫോർമർ ശേഷിയുടെ 75% കപ്പാസിറ്റിയിൽ വരെ സോളാർ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യാം. അതുപോലെ ഒരു ഉപഭോക്താവിന് ഇൻസ്റ്റാൾ ചെയ്യാവുന്ന പരമാവധി ശേഷി അയാളുടെ കണക്റ്റഡ് ലോഡിന് തുല്യമായിരിക്കും. എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഈ പരിധി ബാധകമല്ല. ഗാർഹിക ഉപഭോക്താക്കളിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പരമാധി 5kW-വരെയും ത്രീഫേസ് ഉപഭോക്താക്കൾക്ക് 20kW വരെയും കണക്റ്റഡ് ലോഡ് നോക്കാതെ സോളാർ സംവിധാനം ഇൻസ്റ്റാൾ ചെയ്യാം.
 39. [മറുപടി]:- Electricity rights of consumer, 2020, Rule no 11-4 ഗ്രോസ് മീറ്റർ കപ്പാസിറ്റി റെഗുലേറ്റ് ചെയ്ത് ശുപാർശ വന്നത്. അങ്ങനെ വരുമ്പോൾ രണ്ട് മീറ്റർ പ്രത്യേകം വരും. എക്സ്പോർട്ട് മീറ്ററും ഇംമ്പോർട്ട് മീറ്ററും ഉപയോഗിക്കും. എക്സ്പോർട്ട് മീറ്റർ ഉപയോഗിക്കുന്ന താരിഫ് വേറെ ആയിരിക്കും. നെറ്റ് മീറ്ററിൽ ഇംമ്പോർട്ടും എക്സ്പോർട്ടും ഒരു മീറ്ററിൽ തന്നെയാണ്. ഗ്രോസ് മീറ്ററിങ്ങ് ബഞ്ച് മാർക്ക് 500kW -ന് മുകളിൽ ആവാനിടയുണ്ട്. അതിന് താഴെ നെറ്റ് മീറ്ററിങ്ങ് തന്നെ തുടരാനാണ് സാധ്യത
 40. [മറുപടി]:- നിലവിൽ നെറ്റ് മീറ്ററിങ്ങിൽ നൽകുന്ന തുക വെച്ച് ഗ്രോസ് മീറ്ററിങ്ങിലെ തുകയെ വിലയിരുത്താനാവില്ല. രണ്ടും രണ്ട് തരം സ്കീമും രണ്ട് തരം താരിഫും ആണ്. എന്ത് തന്നെ ആയാലും നിലവിലെ അവസ്ഥയിൽ ഗാർഹികോഭഭോക്താക്കൾക്ക് ഗ്രോസ് മീറ്ററിങ്ങിനെ കുറിച്ച് ചർച്ച ചെയ്യാറായിട്ടില്ല.
 41. [മറുപടി]:- നിലിവിൽ ഒരു സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക്, പ്രൊജക്റ്റ് തുടങ്ങാനുള്ള നടപടി ക്രമം പർച്ചേസിങ്ങിലേക്ക് കടന്നിട്ടില്ലെങ്കിൽ സ്കീം മാറുകയോ സപ്ലെയറെ മാറുകയോ ചെയ്യാം
 42. [മറുപടി]:- ഹൈബ്രിഡ് സംവിധാനങ്ങൾക്ക് സബ്സിഡി കിട്ടില്ല. എന്നാൽ ഹൈബ്രിഡ് സംവിധാനമുള്ളവർക്ക് KSEB-സപ്ലെ ഇല്ലാത്ത അവസരത്തിലും സോളാർ ഉദ്പാദനം നടക്കും
 43. ഒരു ഉപഭോക്താവിന്, അയാളുടെ പേരിൽ ഒരുസ്ഥലത്തുള്ള കണക്ഷനിൽ ചെയ്ത് ഗ്രിഡ് ടൈ സിസ്റ്റത്തിൽ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി, അതേ ആളുടെ പേരിൽ മറ്റൊരു സ്ഥലത്തെ കണക്ഷനിൽ ഉപയോഗിക്കാം. അത്തരം അവസരങ്ങളിൽ വീലിങ്ങ് ചാർജ്ജ് കിഴിച്ചുള്ള മുഴുവൻ വൈദ്യുതിയും ഉപഭോക്താവിന് ബില്ലിൽ നിന്ന് ഒഴിവായികിട്ടും.
 44. ഒരു മെഗാവാട്ടിൽ കൂടുതൽ ഉദ്പാദനമുള്ളവർക്ക് മാത്രമേ സ്വതന്ത്രമായി വൈദ്യൂതി വിൽക്കാൻ സാധിക്കുകയുള്ളൂ.

സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം- Discussion 1 1:- സൗരവൈദ്യുത പദ്ധതികൾ പ്രായോഗികമാണോ? Rooftop Solar Subsidies, KSEB and SouraSoura Project