സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം- Discussion 2:-വൈദ്യുതിയും ഗുണനിലവാരവും: വൈദ്യുതോതോപകരണങ്ങളുടെ സുരക്ഷ - സർജ്ജും മിന്നലും

asked 2021-06-16 03:42:25 -0500

Sooraj Kenoth gravatar image

updated 2021-06-17 00:53:10 -0500

സ്വാശ്രയസുസ്ഥിരസ്വാതന്ത്ര വികസനം എന്ന സീരിസ്സിലെ രണ്ടാമത്തെ ചർച്ച ഈ കഴിഞ്ഞ ജൂണ് 13 ഉണ്ടായിരുന്നു.

ചർച്ച നയിച്ചിരുന്നത് ഫ്രാൻസിസ് എം ഫെർണാണ്ടസ് (തിരുവനന്തപുരം ഗവർമെന്റ് എഞ്ചിനിയറിങ്ങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസർ) & ജോൺസൺ സൊസ്റ്റ്യൻ (വിപ്രോയിലെ എഞ്ചിനിയർ) എന്നിവരാണ്.

ഷെഫീക്ക് മോഡറേറ്ററായ ഈ ചർച്ചയിൽ വന്ന പ്രധാനകാര്യങ്ങളുടെ ചുരുക്കം ആണ് ഈ എഴുത്ത്.

ഇതൊരു ഔദ്യോഗിമായ പ്രഖ്യപനമോ കുറ്റപ്പെടുത്തലോ അല്ല. പരസ്പരം സഹായിക്കുക എന്നാണ് ഉദ്ദേശം.

ഫ്രാൻസിസ് എം ഫെർണ്ണാണ്ടസ് :

  1. നമ്മുടെ നാട്ടിൽ 240V 50Hz sine wave സപ്ലെയെ ആണ് സ്റ്റാന്റേർഡ് സപ്ലെ ആയി കാണുന്നത്.
  2. ഈ വോൾട്ടേജിലും ഫ്രീക്വൻസിയിലും ഉള്ള വ്യത്യാസങ്ങളാണ് പവർ ക്വാളിറ്റി പ്രശ്നങ്ങൾ എന്ന് പറയുന്നത്.
  3. പവർക്വാളിറ്റി പ്രശ്നങ്ങളിൽ ഏറ്റവും സാധാരണമായി പറയുന്നത് ഇന്ററപ്ഷനാണ്. വൈദ്യുതി ബന്ധമില്ലാതിരിക്കുന്ന അവസ്ഥ എന്ന് പൊതുവെ പറയാമെങ്കിലും അതിനും ഒരു നിർവചനമുണ്ട്. സപ്ലേ വോൾട്ടേജിന്റെ 10%-ൽ താഴെ വരുന്നത് എല്ലാം ഇന്ററപ്ഷൻ ആണ്.
  4. സ്റ്റാന്റേർഡ് സപ്ലെ വോൾട്ടേജിൽ നിന്ന് 10% ൽ കൂടുതൽ വ്യത്യാസം വന്നാൽ വോൾട്ടേജ് വേരിയേഷൻ അല്ലെങ്കിൽ റെഗുലേഷൻ എന്ന് പറയും.
  5. ഒരു ചെറിയ സമത്തേക്ക് മാത്രമായി വോൾട്ടേജിൽ ചെറിയൊരു ചെറിയൊരു കുറവ് വരുന്നതിനെ ആണ് വോൾട്ടേജ് സാഗ് എന്ന് പറയുന്നത്. ഒരു ഉദാഹരണം പറഞ്ഞാൽ മോട്ടോർ പോലുള്ള ഉപകരണങ്ങളൊക്കെ സ്റ്റാർട്ട് ചെയ്യുമ്പോൾ വോൾട്ടേജിൽ വരുന്ന ചെറിയ സമയത്തേക്കുള്ള ഡിപ്പ്.
  6. 0.5 സൈക്കിൾ മുതൽ 30 cycle വരെ(10 മില്ലിസെക്കന്റ് മുതൽ 600 മില്ലി സെക്കന്റ് വരെ) നീണ്ടു നിൽക്കുന്ന ഡിപ്പ ...
(more)
edit retag flag offensive close merge delete