സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം- Discussion 1:- സൗരവൈദ്യുത പദ്ധതികൾ പ്രായോഗികമാണോ? Rooftop Solar Subsidies, KSEB and Soura Project

asked 2021-06-13 01:16:29 -0500

Sooraj Kenoth gravatar image

updated 2021-06-13 01:29:43 -0500

ജൂൺ ആറ്, ഇക്കഴിഞ്ഞ ഞായറാഴ്ച്ച ക്ലബ് ഹൗസിൽ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. സ്വാശ്രയസുസ്ഥിരസ്വതന്ത്ര വികസനം എന്ന സീരിസിലെ ആദ്യചർച്ചയായിരുന്നു അത്.

KSEB സൗരപ്രോജക്റ്റിലെ നന്ദകുമാർ എൻ, എനർജ്ജി മാനേജ്മെന്റ് സെന്ററിലെ രാജീവ് കെ ആർ, എഴുത്തുകാരും ടെക്നോളജി കമ്മ്യൂണിക്കേറ്റർമാരും ആയ സുജിത്ത് കുമാർ, വിശ്വപ്രഭ, വഹ്നി ഗ്രീൻ ടെക്നോളജീസിലെ വാസുദേവൻ എന്നിവരാണ് ചർച്ച നയിച്ചത്. സൂരജ് കേണോത്ത് മോഡറേറ്ററായി.

ചർച്ചയിൽ വന്ന പ്രധാനകാര്യങ്ങളുടെ ചുരുക്കം ആണ് ഈ എഴുത്ത്. ഇതൊരു ഔദ്യോഗിമായ പ്രഖ്യപനമോ കുറ്റപ്പെടുത്തലോ അല്ല. പരസ്പരം സഹായിക്കുക എന്നാണ് ഉദ്ദേശം. പൊതുജനങ്ങൾക്ക് അറിയേണ്ടതായ കുറേ കാര്യങ്ങളുണ്ടായിരുന്നു. ഔദ്യോഗികമായി അവ കിട്ടാൻ സമയം എടുക്കും. അതുകൊണ്ട് പരിമിതമായ ചുറ്റുപാടിൽ പങ്ക് വെച്ച കുറച്ച് ആശങ്കകളും ആശയങ്ങളും മാത്രമായിട്ടേ ഇതിനെ കാണാവൂ. ഇതിൽ "പൊതു" എന്ന് എഴുതിയത്, ചർച്ചയ്ക്കിടയിൽ വന്ന ആരോപണങ്ങളും, അഭിപ്രായങ്ങളും ചേർന്നതും, "മറുപടി" എന്ന് എഴുതിയത്, അതിന് തുടർച്ചയായി വന്ന മറുപടിയും ആണ്.

  1. ഓഫ് ഗ്രിഡും ഹൈബ്രിഡും ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്. ഓൺ ഗ്രിഡ് സിസ്റ്റത്തിന് മുടക്ക് മുതൽ കുറയും. മുടക്ക് മുതൽ തിരിച്ച് കിട്ടാനുള്ള സമയവും കുറവാണ്. ഒരു ആറര ഏഴ് വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ച് കിട്ടും. എന്നാൽ ഓഫ് ഗ്രിഡ് സിസ്റ്റത്തിലോ ഹൈബ്രിഡ് സിസ്റ്റത്തിലോ നേരിട്ടുള്ള സാമ്പത്തിക ലാഭം മാത്രം നോക്കിയാൽ മുടക്ക് മുതൽ ഒരു പ്രായോഗികകാലയളവിൽ തിരിച്ച് കിട്ടില്ല.
  2. പാനലുകൾക്ക് പത്ത് വർഷം വരെ മാനുഫാക്ചർ വാറണ്ടിയും, 25 വർഷം വരെ പെർഫോമൻസ് വാറണ്ടിയുമാണ് കിട്ടുന്നത്. 25 വർഷം കഴ ...
(more)
edit retag flag offensive close merge delete