എന്താണ് C റേറ്റിങ്ങ്? പുതിയൊരു ബാറ്ററി വാങ്ങുമ്പോൾ C റേറ്റിങ്ങ് പരിഗണിക്കേണ്ടതുണ്ടോ?

asked 2021-05-30 07:21:00 -0500

Sooraj Kenoth gravatar image

എന്താണ് C റേറ്റിങ്ങ്? പുതിയൊരു ബാറ്ററി വാങ്ങുമ്പോൾ C റേറ്റിങ്ങ് പരിഗണിക്കേണ്ടതുണ്ടോ?

ഒരു ബാറ്ററിയെ ചാർജ്ജ് ചെയ്യുന്നതിന്റെയും ഡിസ്ചാർജ്ജ് ചെയ്യുന്നതിന്റെയും വേഗതയെ സൂചിപ്പിക്കുന്ന ഒരു അളവാണ് C റേറ്റിങ്ങ്. 100Ah ഉള്ള ഒരു ബാറ്ററി 1C-യിൽ ഡിസ്ചാർജ്ജ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആ ബാറ്ററി ഉപയോഗിച്ച് 100A കറണ്ട് പ്രവഹിപ്പിക്കുന്നു എന്നർത്ഥം. അത് 150Ah ബാറ്ററി ആയിരുന്നെങ്കിൽ 150A എന്നും.

ബാറ്ററിയുടെ ശേഷി പറയുമ്പോൾ 150Ah/C10 എന്ന് പറഞ്ഞാൽ, ആ ബാറ്ററി ഉപയോഗിച്ച് 15A-വരുന്ന ഒരു ലോഡ് പത്ത് മണിക്കൂർ പ്രവർത്തിപ്പിക്കാം. ബാറ്ററിയുടെ ശുപാർശ ചെയ്തിരിക്കുന്ന പരമാവധി ഡിസ്ചാർജ്ജ് കറണ്ടും ഇതാണ്. ഇപ്പറഞ്ഞതിനർത്ഥം C10-റേറ്റിങ്ങുള്ള ഒരു ബാറ്ററി C2-വിലോ 1C- യിലോ ഡിസ്ചാർജ്ജ് ചെയ്യാൻ പറ്റില്ല എന്നല്ല. അങ്ങനെ ഡിസ്ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ടാവും.

1. ബാറ്ററിയുടെ വാറണ്ടി കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടാവും.
2. ബാറ്ററിയുടെ മൊത്തം ഔട്ട് പുട്ടും ആയുസും കുറയും.

ഈ C റേറ്റിങ്ങിൽ C-യുടെ എത് വശത്താണ് നമ്പർ ഇടുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 2C എന്നാൽ Ah×2 എന്നും C2 എന്നാൽ Ah×(1/2) എന്നുമാണ് അർത്ഥം. ഒരു 100Ah ബാറ്ററി, 2C എന്നാല്‍ 100×2= 200A വരെ ആണ് ശുപാർശ ചെയ്യുന്ന ഡിസ്ചാജ്ജ്. മറിച്ച് C10 എന്നാണെങ്കിൽ 100/10 = 10A ആണ് ശുപാർശ ചെയ്യുന്ന കറണ്ട്.

എഞ്ചിനീയറിങ്ങ് ഭാഷാപ്രയോഗങ്ങളിൽ ഒരു ബാറ്ററി 2C ആണ് എന്ന് പറഞ്ഞാൽ അരമണിക്കൂർ കൊണ്ട് ബാറ്ററിയുടെ പൂർണ്ണശേഷിയോടെ അതിനെ ഡിസ്ചാർജ്ജ് ചെയ്യാം. C10 എന്നാൽ പത്ത് മണിക്കൂർ കൊണ്ടും.

ഇനി “C” റേറ്റിങ്ങിന്റെ പ്രധാന്യത ... (more)

edit retag flag offensive close merge delete