Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

What is BLDC fan?

asked 2021-05-21 06:39:26 -0500

Vasudevan gravatar image

I heard lots about BLDC fan. What are the advantages & disadvantages of it?

edit retag flag offensive close merge delete

1 Answer

Sort by » oldest newest most voted
0

answered 2021-05-24 05:25:51 -0500

Sooraj Kenoth gravatar image

BLDC മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാനുകളാണ് BLDC ഫാൻ എന്നറിയപ്പെടുന്നത്.

എല്ലാ മോട്ടൊറുകളിലും രണ്ട് മാഗ്നറ്റിക്ക് ഫീൽഡുകൾ ഉണ്ടാവും. ഒന്ന് മെക്കാനിക്കലി കറങ്ങുന്നതും മറ്റേജ് ഇലക്ട്രക്കലി കറങ്ങുന്നതും. ഇന്റക്ഷൻ മോട്ടോറുകളിൽ ഈ കറങ്ങുന്ന ഫീൽഡ് മാഗ്നറ്റ് ഉണ്ടാക്കുന്നത് സ്റ്റേറ്റർ കരണ്ടിൽ നിന്നുള്ള ഇന്റക്ഷൻ ആണ്. എന്നാൽ DC മോട്ടോറുകളിൽ ഇത്തരം ഇന്റക്ഷൻ സാധ്യമല്ല. അവിടെ ബ്രഷുകൾ എന്നും സ്പ്ലിറ്റ് റിങ്ങുകൾ എന്നും അറിയപ്പെടുന്ന രണ്ട് സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഈ ബ്രഷിന്റെ ഘർഷണവും തേയ്മാനവും എല്ലാം മോട്ടോറിന്റെ ക്ഷമതയെ ബാധിക്കും.

പവർ ഇലക്ട്രോണിക്ക് സർക്ക്യൂട്ടുകളുടെ സഹായത്തോടെ DC-പവർ സോഴ്സ് ഉപയോഗിച്ചുകൊണ്ട് തന്നെ ബ്രഷുകളുടേയോ കമ്മ്യൂട്ടേറ്ററുകളുടേയോ സഹായമില്ലാതെ ഇലക്ട്രിക്കലി കറങ്ങുന്ന മാഗ്നറ്റിക്ക് ഫീൽ ഉണ്ടാക്കാം. ഇത്തരം സർക്യൂട്ടുകളുടെ സഹായത്തോടെ DC-യിൽ നിന്നും പ്രവർത്തിക്കുന്ന മോട്ടോറുകളാണ് BLDC മോട്ടോർ.

മെക്കാനിക്കൽ ആയുള്ള ഉരയൽ ഇല്ലാത്തതുകൊണ്ട് DC മോട്ടോറിന്റെ എല്ലാ മെച്ചങ്ങലും കിട്ടുമ്പോൾ പോലും ബ്രഷിലെ തേയ്മാനം പോലുള്ള പ്രശ്നങ്ങൾ ഇത്തരം മോട്ടോറുകളെ ബാധിക്കില്ല

മെച്ചങ്ങൾ

  • ഇതിന്റെ പ്രധാനമെച്ചം ഉയർന്ന ഊർജ്ജ ക്ഷമത ആണ്. കേവലം 28-വാട്ട്സ് മാത്രം ഉപയോഗിക്കുന്ന ഫാനിൽ നിന്ന് 60വാട്ട്സിന്റെ സാധാരണ ഇന്റക്ഷൻ ഫാനിന്റെ ഔട്ട് പുട്ട് കിട്ടും
  • വോൾട്ടേജ് ഫ്ലക്ച്വേഷനുകൾ ബാധിക്കില്ല
  • റിമോട്ട് സൗകര്യം ഉണ്ടാവും
  • ഇൻവെർട്ടർ ബാക്ക് അപ്പ് കൂടുതൽ കിട്ടും

കോട്ടങ്ങൾ

  • സാധാരണ ഫാനിനെ അപേക്ഷിച്ച് വ ...
(more)
edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

1 follower

Stats

Asked: 2021-05-21 06:39:26 -0500

Seen: 106 times

Last updated: May 24