Ask Your Question

ആദ്യം സെർച്ചിനകത്ത് നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക.
അത്തരത്തിൽ ഒരു ചോദ്യം മുമ്പ് ചോദിച്ചിട്ടില്ല എങ്കിൽ, അതൊരു പുതിയ ചോദ്യമാക്കട്ടേ. "Ask Your Question" അമർത്തി പുതിയ ചോദ്യമായി ഇടുക.
നിങ്ങളുടെ ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം ചോദിക്കുക. ദയവ് ചെയ്ത് മംഗ്ലീഷ് ഒഴിവാക്കുക.

0

ഓൺ ഗ്രിഡ് സോളാറും ഓഫ് ഗ്രിഡ് സോളാറും തമ്മിലുള്ള വ്യത്യാസം എന്താണ്???

asked 2021-05-16 11:09:53 -0500

Vidya Warier gravatar image

ഓൺ ഗ്രിഡ് സോളാറും ഓഫ് ഗ്രിഡ് സോളാറും തമ്മിലുള്ള വ്യത്യാസം എന്താണ്???

edit retag flag offensive close merge delete

2 Answers

Sort by » oldest newest most voted
0

answered 2021-05-17 02:00:50 -0500

Rishad gravatar image

ഓൺ ഗ്രിഡ് സോളാർ നമ്മൾ ഉപയോഗിക്കുന്നതുപോലെ കെഎസ്ഇബി ലൈക്കും കരണ്ട് കൊടുക്കാവുന്നതാണ്. എന്നാൽ ഓഫ് ഗ്രിഡ് സോളാർ നമ്മൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ

edit flag offensive delete link more
0

answered 2021-05-17 09:54:38 -0500

Sooraj Kenoth gravatar image

മഴയും മേഘങ്ങളും മാറി മാറി വരുമ്പോൾ കിട്ടുന്ന സൂര്യപ്രകാശത്തിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ഇത്തരത്തിൽ ഒരു പവർ സോഴ്സ് മിക്കവാറും ഒരു ഉപകണത്തിലും ഉപയോഗിക്കാൻ കൊള്ളില്ല. അതുകൊണ്ട് കിട്ടുന്ന ഉർജ്ജം താല്കാലികമായെങ്കിലും ഒരിടത്ത് സൂക്ഷിച്ച് സ്ഥിരത ഉറപ്പ് വരുത്തണം. അതുപോലെ വെയിലില്ലാത്ത രാത്രികാലങ്ങളിൽ ഉപയോഗിക്കാനും ഈ ഊർജ്ജം ശേഖരിച്ച് വെക്കേണ്ടതായുണ്ട്. സോളാർ PV സിസ്റ്റത്തിൽ പ്രധാനമായും രണ്ട് തരത്തിലാണ് ഈ ഊർജ്ജം ശേഖരിക്കുന്നത്.

  1. ബാറ്ററിയിൽ സൂക്ഷിക്കുന്നത്
  2. KSEBയുടെ ഗ്രിഡിൽ സൂക്ഷിക്കുന്നത്

KSEB-യുടെ പിന്തുണ തീരെ ഇല്ലാതെ പൂർണ്ണമായും ബാറ്ററിയെ മാത്രം ആശ്രയിച്ചുള്ള സിസ്റ്റങ്ങളെ ഓഫ് ഗ്രിഡ് സിസ്റ്റമെന്നും, ബാറ്ററി സഹായമില്ലാതെ പൂർണ്ണമായു KSEB-യെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സിസ്റ്റങ്ങളെ ഓൺ ഗ്രിഡ് സിസ്റ്റമെന്നും വിളിക്കുന്നു. ഓഫ് ഗ്രിഡ് സിസ്റ്റങ്ങൾക്ക് പൊതുവെ ചിലവ് കൂടുതലായിരിക്കും. അതിന്റെ ഉദ്പാന ശേഷി ലോഡിനേയും ബാറ്ററിയുടെ ശേഷിയേയും കൂടി ആശ്രയിച്ചിരിക്കും. അതേസമയം ഓൺ ഗ്രിഡ് സിസ്റ്റത്തിൽ പാനലിൽ പരമവധി ഉദ്പാദനം ഉറപ്പ് വരുത്താം. പക്ഷെ ഗ്രിഡ് പവർ ഇല്ലാത്ത അവസരത്തിൽ പാനലിലെ ഉദ്പാദനം പൂർണ്ണമായും പാഴാവും.

ഹൈബ്രിഡ് സിസ്റ്റം ഈ രണ്ട് പ്രശ്നങ്ങളും ഒരേ സമയം പരിഹരിക്കും

edit flag offensive delete link more

Your Answer

Please start posting anonymously - your entry will be published after you log in or create a new account.

Add Answer

Question Tools

2 followers

Stats

Asked: 2021-05-16 11:09:53 -0500

Seen: 131 times

Last updated: May 17